കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് മുന്നില്‍ അകപ്പെട്ട നാല് ജീവനുകള്‍ രക്ഷിച്ച വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ നടുവണ്ണൂരിനെ ആദരിച്ച് കൊയിലാണ്ടി എസ്സ്.എ.ആര്‍.ബി.ടി.എം.കോളേജ് 1991-93 വര്‍ഷ ബാച്ച് സൗഹൃദ കൂട്ടായ്മ


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ അകപ്പെട്ട നാല് പേരുടെ ജീവന്‍ രക്ഷിച്ച കോഴിക്കോട് വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ നടുവണ്ണൂരിനെ ആദരിച്ച് കൊയിലാണ്ടി എസ്സ്. എ.ആര്‍.ബി. ടി.എം. ഗവ: കോളേജ് 1991-93 വര്‍ഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മ.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ഇക്ബാല്‍ പയ്യോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധവന്‍ ഇരിങ്ങല്‍ സ്വാഗതവും കൂട്ടായ്മയുടെ പ്രസിഡന്റ് സന്തോഷ് നരിക്കിലാട്ട്, സെക്രട്ടറി മിനി പ്രദീപ് , സലിം നടുവണ്ണൂര്‍, അശ്വിനിദേവ്, സോന. സി.കെ എന്നിവര്‍ ഉപഹാരം നല്‍കി.

പ്രവീണ്‍ പെരുവട്ടൂര്‍, റജീന ബാലുശ്ശേരി, ജയശ്രീ പൂക്കാട്, സലീം നടുവണ്ണൂര്‍, സലാം തിക്കോടി, ദിനേശന്‍ പന്തലായനി, ഷീബാ സത്യന്‍, മധുബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഷീനാപ്രജിത്ത് നന്ദിയും രേഖപ്പെടുത്തി.

Summary:honor of Vigilance Sub-Inspector Munir Naduvannoor, who saved four lives from Koyalandy railway station who got caught in front of a train, Koyalandy S.A.R.B.T.M. College 1991-93 Year Batch Friendship Society