നാദാപുരത്ത് യുവാവിന്റെ ദുരൂഹ മരണം; മരണ കാരണം വാരിയെല്ല് തകർന്നുണ്ടായ ആന്തരിക രക്തസ്രാവം; അന്വേഷണത്തിന് പ്രത്യേക സംഘം
നാദാപുരം: കാസർകോട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ കേസന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം നാദാപുരം ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ 9 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കനാൽ റോഡിൽനിന്ന് ഹെഡ്ഫോണും ഷോൾഡറിൽ ബാഗുമായി യുവാവ് ഓടിപ്പോകുന്ന ദൃശ്യങ്ങളു പോലീസിന് ലഭിച്ചു. ഇതേ സമയത്ത് തന്നെ സ്കൂട്ടറിൽ പോവുകയായിരുന്ന പ്രദേശവാസിയും ശ്രീജിത്ത് പരിക്കേറ്റുകിടന്ന സ്ഥലത്തുനിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി പോലീസിനും മൊഴി നൽകി.
ശനിയാഴ്ച വൈകുന്നേരം മരിച്ച ശ്രീജിത്ത് മാഹിയിൽ നിന്നും മദ്യം വാങ്ങിച്ചതായി പോലീസിനെ വിവരം ലഭിച്ചിട്ടുണ്ട് ഈ മേഖലയിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ട് . ഇടതുകൈയിലെ എല്ല് പൊട്ടിയത് ക്ഷതം ഏറ്റാണെന്നും റിപ്പോർട്ടിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളും ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്. വലതുകാലിൽ തുടക്കമുകളിലായി സാരമായി മുറിവുകളും മൃതദേഹത്തിൽ ഉണ്ട് ഈ പരിക്കുകൾ വാഹനാപകടത്തിൽ സംഭവിച്ചത് അല്ലെന്നാണ് റിപ്പോർട്ട് .