മുത്താമ്പി വൈദ്യരങ്ങാടിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും പരിഹാരമായില്ല; ചോര്‍ച്ച പരിഹരിക്കാതെ ക്വാറി മാലിന്യം തള്ളി അധികൃതര്‍
കൊയിലാണ്ടി: മുത്താമ്പിയില്‍ കുടിവെള്ള പദ്ധതിക്കായി മണ്ണിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടിയ സ്ഥലത്ത് അറ്റകുറ്റപ്പണി നീണ്ടുപോകുന്നു. മുത്താമ്പി-വൈദ്യരങ്ങാടി ജങ്ഷനില്‍ ഊരള്ളൂര്‍ കാവുംവട്ടം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് മൂന്നുമാസത്തിലേറെയായി പൈപ്പ് പൊട്ടി റോഡ് അപകടാവസ്ഥയിലായിട്ട്.
രണ്ടാഴ്ചമുമ്പ് ജലസേചന വകുപ്പ് ജീവനക്കാരെത്തി സ്ഥലത്ത് വലിയകുഴിയെടുത്ത് പൊട്ടിയ പൈപ്പ് അടയ്ക്കാനുള്ളശ്രമം നടത്തി. എന്നിട്ടും വെള്ളംപുറത്തേക്ക് ചീറ്റിയതോടെ പണി പൂര്‍ത്തീകരിക്കാതെ ഒരു ലോഡ് ക്വാറി അവശിഷ്ടം അവിടെതള്ളി പോകുകയായിരുന്നു.
ഇപ്പോഴും വാള്‍വ് തുറക്കുമ്പോള്‍ വീണ്ടും ചോര്‍ച്ചയുണ്ടെന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. ക്വാറി അവശിഷ്ടം നടുറോഡില്‍ തള്ളിയതുകാരണം റോഡില്‍ വലിയ അപകടാവസ്ഥയാണ്. ഊരള്ളൂര്‍ ഭാഗത്തേക്ക് പോകേണ്ടബസുകള്‍, ഭാരംകയറ്റിയ ലോറികള്‍ എന്നിവക്ക് ടേണ്‍ ചെയ്യാന്‍ പ്രയാസമാണ്.
കൊയിലാണ്ടിയില്‍ അരിക്കുളം പേരാമ്പ്ര ഭാഗത്തേക്ക് പോകാനുള്ള പ്രധാന റോഡാണിത്. പതിനഞ്ച് കോടിയോളം ചെലവില്‍ നവീകരിച്ച ഈ റോഡാണ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തകര്‍ന്നത്. റോഡ് തകര്‍ന്നത് അറ്റകുറ്റപ്പണി നീണ്ടുപോകുന്നത് സമീപത്തെ കച്ചവടക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രയുംപെട്ടെന്ന് പ്രശ്‌നപരിഹാരത്തിന് ജലനിധി അധികൃതര്‍ നടപടിയെടുക്കണമെന്നാണ് കച്ചവടക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.
വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര നടപടിയെടുക്കുമെന്ന് ജലഅതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡിവിഷന്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഇതിനുമുമ്പ് ഇതേറോഡില്‍ പെരുവട്ടൂരില്‍ രണ്ടിടത്തും അരിക്കുളത്തും പുതുതായിസ്ഥാപിച്ച പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു.