പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പുരസ്‌ക്കാരം മുസ്തഫ ചേമഞ്ചേരിയ്ക്ക്
ചേമഞ്ചേരി: പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക രണ്ടാമത് പുരസ്‌ക്കാരം മുസ്തഫ ചേമഞ്ചേരിയ്ക്ക്. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും ഒപ്പന പരിശീലകനും സ്റ്റേറ്റ് മാപ്പിള കലാ ട്രൈനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കൂടിയാണ് മുസ്തഫ.
ഏപ്രില്‍ 30ന് ബുധനാഴ്ച്ച തിരുവങ്ങൂരില്‍ വെച്ചു നടക്കുന്ന പാട്ടരങ്ങിന്റെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ വെച്ച് പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് അനില്‍ ബേബി പുരസ്‌ക്കാരവിതണം നടത്തും. ആഘോഷ ചടങ്ങിനോടനുബന്ധിച്ച് നാടന്‍പാട്ട്, ആദിവാസി നൃത്തം, ഡാന്‍സ്, കരോക്കെ ഗാനമേള, ഒപ്പന, നാടകം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.