തിക്കോടി ബീച്ചിലെ അപകട മരണം; അധികാരികളുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യവുമായി നാളെ തിക്കോടി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചുമായി മുസ്ലീം യൂത്ത് ലീഗ്


തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തില്‍ അധികാരികളുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ തിക്കോടി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മുസ്ലീം യൂത്ത് ലീഗ് മാര്‍ച്ച് നടത്തുന്നു. രാവിലെ 11 മണിക്ക് മാര്‍ച്ച് ന
ത്തും.

വിനോദ സഞ്ചാരികളെ കുരുതിനല്‍കിയത് പഞ്ചായത്തും എം.എല്‍.യുമാണെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ഡ്രൈവിംഗ് ബീച്ചില്‍ യാതൊരു സുരക്ഷാ സംവിധാനനങ്ങളും ഒരുക്കിയിട്ടില്ലെന്നും
ടൂറിസം പോലീസ് സംവിധാനമോ, അപായ മുന്നറിയിപ്പുകളോ,ലൈഫ് ഗാര്‍ഡ് സാന്നിദ്ധ്യമോ,മറ്റു ക്രമീകരണങ്ങളോ ഒന്നും തന്നെ ഇവിടെയില്ലെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഇടപെട്ട് കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതുന്നരെ അടിയന്തരമായി ബീച്ചില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് ആവശ്യമുന്നയിക്കുന്നത്.