‘കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക’; ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണയുമായി മുസ്ലീം ലീഗ്


കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊയിലാണ്ടി മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, മലിനജലം ഒഴുക്കിവിടുന്ന സമ്പ്രദായം അവസാനിപ്പിച്ച് ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം സ്ഥാപിക്കുക, ടെലി മെഡിസിൻ സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്‌.

മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡണ്ട് കെ.എം നജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് ടി.അഷറഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, കുവൈത്ത് കെഎംസിസി സംസ്ഥാന സമിതി അംഗം ബഷീർ ബാത്ത, അൻവർ ഇയഞ്ചരി, എം കെ മുസ്തഫ, മുഹമ്മദ് നിസാം, സമദ് നടേരി, ബാസിത് മിന്നത്ത്, ടി.കെ റഫീഖ്, എം അഷറഫ്, വി.എം ബഷീർ, കെ.ടി.വി റഹ്മത്ത്, പി കെ റഫ്ഷാദ്, ഹാഷിം വലിയ മങ്ങാട്, കെ.എം ഷമീം, റൗഫ് നടേരി തുടങ്ങിയവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ സ്വാഗതവും, ട്രഷറർ എൻ.കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.