പലസ്തീന്‍ ജനതക്ക് ഐക്യദാർഡ്യം; ഒക്ടോബർ 26ന് നടക്കുന്ന മുസ്ലീം ലീഗ്‌ മനുഷ്യാവകാശ മഹാറാലിയിൽ മേപ്പയ്യൂരിൽ നിന്നും 500 പേർ പങ്കെടുക്കും


Advertisement

മേപ്പയ്യൂർ: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഒക്ടോബർ 26ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലീം ലീഗ്‌ മനുഷ്യാവകാശ മഹാറാലിയിൽ മേപ്പയ്യൂരിൽ നിന്നും 500 പേർ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്‌ ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് നേതൃസംഗമം. മുസ്ലീം ലീഗ്‌ പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു.

Advertisement

പരിപാടിയുടെ ഭാഗമായി ഒക്ടോബർ 25ന് 6.30ന് എളമ്പിലാട് നിന്നും മേപ്പയ്യൂർ ടൗണിലേക്ക് വിളംബര റാലി സംഘടിപ്പിക്കും. മഹാറാലിയും, ചന്ദ്രിക ക്യാമ്പയിനും വിജയിപ്പിക്കാൻ 13 ശാഖകളിലും യോഗം ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തും.

Advertisement

അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ.എം കുഞ്ഞമ്മത് മദനി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കീഴ്പ്പോട്ട് പി.മൊയ്തി, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, വി.മുജീബ്, കെ.പി മൊയ്തി, ഫൈസൽ ചാവട്ട്, കെ.ലബീബ് അഷറഫ്, കെ.പി കുഞ്ഞബ്ദുള്ള, പി.പി ബഷീർ, പി.അബ്ദുള്ള, അമ്മത് കീഴ്പ്പോട്ട്, കെ.എം അബ്ദുറഹിമാൻ, സിറാജ് എഴുവലത്ത്, പി.പി ഹാഷിം, കെ.പി അബ്ദുൽ സലാം, റിയാസ് മലപ്പാടി, ഉമ്മർ ചെറുവാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement