ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ നടത്തുന്ന പുറക്കാമല സമരത്തിന് പൂര്‍ണ്ണ പിന്തുണ’; പുറക്കാമല സംരക്ഷണ സമിതി സമരപന്തല്‍ സന്ദര്‍ശിച്ച് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍


മേപ്പയ്യൂര്‍: പുറക്കാമലയെ തകര്‍ത്ത് കരിങ്കല്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറ സെക്രട്ടറി ടി.ടി ഇസ്മായില്‍. പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറക്കാമല തകര്‍ന്നാല്‍ ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറ തന്നെ ഇല്ലാതാവുമെന്നും മലയുടെ താഴ്വാരത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ജീവന് തന്നെ ഭീഷണിയാണ് വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീപ്പോട്ട് പി.മൊയ്തീന്‍ അധ്യക്ഷനായി.

ടി.കെ.എ. ലത്തീഫ്, എം.കെ.സി കുട്വാലി, എം.കെ അബ്ദുറഹിമാന്‍, കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, ഹുസ്സൈന്‍ കമ്മന, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, വി.എം അസ്സൈനാര്‍, ഷര്‍മിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.