സാമ്പത്തികവിഹിതം വെട്ടിക്കുറച്ചതിലും ക്ഷേമ പെന്‍ഷനുകള്‍ യഥാവിധി നല്‍കാത്തതിലും പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തിന് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ


ചെറുവണ്ണൂര്‍: കേരള സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറച്ച നടപടിയിലും, ക്ഷേമ പെന്‍ഷനുകള്‍ യഥാവിധി നല്‍കാനുള്ള ഫണ്ട് നല്‍കാത്തതിലും പ്രതിഷേധിച്ച് ചെറുവണ്ണൂരില്‍ മുസ്ലിം ലീഗ് മെമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി.കെ.മൊയ്തീന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

കരീംകോച്ചേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്.എന്‍.ടി, സി.പി.കുഞ്ഞമ്മത് ബാലകൃഷ്ണന്‍, പി.കുഞ്ഞമ്മത്, എന്‍.കെ.ഇബ്രായി, സുബൈദ ഇ.കെ, മുംതാസ്.പി, താഹിറ എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.