Tag: Cheruvannur

Total 7 Posts

മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസ്; ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെറുവണ്ണൂര്‍: മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ഏഴ് യു.ഡി എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുയിപ്പോത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മൈന്തൂര്‍കുനി അബ്ദുറഹിമാന്‍, മൈന്തൂര്‍ ബഷീര്‍, പീച്ചങ്കിയില്‍ മജീദ്, തോട്ടുവാഴക്കുനി അഹമ്മദ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നന്മന വിനോദന്‍ മുതലക്കുഴി മൊയ്തി, തട്ടാത്ത് കണ്ടി മീത്തല്‍ അബ്ദുള്‍ ലത്തീഫ് എന്നിവരെയാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

സാമ്പത്തികവിഹിതം വെട്ടിക്കുറച്ചതിലും ക്ഷേമ പെന്‍ഷനുകള്‍ യഥാവിധി നല്‍കാത്തതിലും പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തിന് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ

ചെറുവണ്ണൂര്‍: കേരള സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറച്ച നടപടിയിലും, ക്ഷേമ പെന്‍ഷനുകള്‍ യഥാവിധി നല്‍കാനുള്ള ഫണ്ട് നല്‍കാത്തതിലും പ്രതിഷേധിച്ച് ചെറുവണ്ണൂരില്‍ മുസ്ലിം ലീഗ് മെമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി.കെ.മൊയ്തീന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. കരീംകോച്ചേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്.എന്‍.ടി, സി.പി.കുഞ്ഞമ്മത് ബാലകൃഷ്ണന്‍, പി.കുഞ്ഞമ്മത്, എന്‍.കെ.ഇബ്രായി, സുബൈദ

പത്തൊമ്പതാം വയസില്‍ സൈന്യത്തിലേക്ക്‌, അര്‍ബുദത്തോട് മല്ലിട്ടപ്പോഴും രാജ്യത്തിനായി പൊരുതി; ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക്‌ ജന്മനാടിന്റെ യാത്രാമൊഴി

ചെറുവണ്ണൂര്‍: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ചെറുവണ്ണൂര്‍ സ്വദേശി ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച മൃതദേഹം രാത്രി 10മണിയോടെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജേഷിനെ അവസാനമായി കാണാന്‍ നിരവധി പേരാണ് ചെറിയ തൃപ്പണംകോട്ട് ശ്രീനിലയത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെയോടെയായിരുന്നു രാജേഷ് നായരുടെ മരണം. അര്‍ബുദ

”നൈതിക്കിന് ഒന്നാം വയസില്‍ കിട്ടിയ കൂട്ടുകാരന്‍, അഞ്ച് വര്‍ഷത്തിനിപ്പുറവും ഇവര്‍ ചങ്കാണ്” ചെറുവണ്ണൂര്‍ സ്വദേശിയായ നൈതിക്കും കാക്കയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ചറിയാം

കുഞ്ഞിന്റെ കയ്യിലെ അപ്പം തട്ടിപ്പറയ്ക്കുന്ന കാക്കമ്മയുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുവണ്ണൂര്‍ സ്വദേശിയും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനുമായ ഷിജു.ടി.പിയുടെ വീട്ടില്‍ കുഞ്ഞിനു കൂട്ടുകാരനായ കാക്കയെയാണ് നമുക്ക് കാണാനാവുക. ഷിജുവിന്റെ മകന്‍ നൈതിക്കും കാക്കയും തമ്മിലാണ് അപൂര്‍വ്വമായ ഈ കൂട്ട്. നൈതിക്കിന് ഒരു വയസുള്ളപ്പോള്‍ തുടങ്ങിയതാണ് ഈ ചങ്ങാത്തമെന്ന് ഷിജു കൊയിലാണ്ടി ന്യൂസ് ഡോട്

മരണക്കെണികളായി ജില്ലയിലെ കുളങ്ങള്‍; ചെറുവണ്ണൂരിലും എടച്ചേരിയിലും കുളത്തില്‍ മുങ്ങി രണ്ട് മരണം; ചെറുവണ്ണൂരില്‍ മരിച്ചത് പതിമൂന്നുകാരന്‍

കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി കുളത്തില്‍ മുങ്ങി രണ്ട് പേര്‍ മരിച്ചു. വടകരയ്ക്കടുത്ത് എടച്ചേരിയിലും കോഴിക്കോട് ചെറുവണ്ണൂരിലുമാണ് ദാരുണമായ മരണങ്ങളുണ്ടായത്. പതിമൂന്നുകാരനാണ് ചെറുവണ്ണൂരില്‍ മരിച്ചത്. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിലാണ് അപകടമുണ്ടായത്. മീത്തലെ മാമ്പയില്‍ അഭിലാഷാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. പൂര്‍ണ്ണമായും പായലും ചെളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് എടച്ചേരി പൊലീസ്

ചെറുവണ്ണൂർ പഞ്ചായത്തിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യു.ഡി.എഫ്; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം

‘ജിഷ്ണുവിനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞു’, ചെറുവണ്ണൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍ സുരേഷ് കുമാര്‍. വീട്ടില്‍ നിന്ന് രാത്രി ജിഷ്ണു പുറത്ത് പോയിരുന്നു. ഇതിന് ശേഷമാണ് മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. അവര്‍ തിരിച്ച് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണുവിനെ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നു. മകനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ജിഷ്ണുവിന്റെ മരണത്തില്‍