‘കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ പ്രവർത്തകർ നേതൃത്വം നൽകണം’; കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റായി മുരളി തൊറോത്ത് ചുമതലയേറ്റു


കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റായി എൻ.മുരളി തൊറോത്ത് ചുമതലയേറ്റു. രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും കേരളത്തിലെ അഴിമതി ഭരണത്തിനെതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ പ്രവർത്തകർ നേതൃത്വം നൽകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അഭിപ്രായപ്പെട്ടു.

വി.വി.സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി മെമ്പർമാരായ കെ.എം.ഉമ്മർ, രത്‌നവല്ലി ടീച്ചർ, സി.വി.ബാലകൃഷ്ണൻ, മഠത്തിൽ നാണു മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ.വിജയൻ, വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, കോൺഗ്രസ് നേതാക്കളായ വി.ടി.സുരേന്ദ്രൻ, കെ.പി.വിനോദ്കുമാർ, നടേരി ഭാസ്കരൻ, ടി.പി.കൃഷ്ണൻ, ടി.കെ.നാരായണൻ, അഡ്വ. പി.ടി.ഉമേന്ദ്രൻ, രാമകൃഷ്ണൻ മൊടക്കല്ലൂർ, കൂമുള്ളി കരുണാകരൻ, രജീഷ് വേങ്ങളത്തുകണ്ടി, മനോജ്‌ കാപ്പാട്, ഷബീർ എളവന, പി.കെ.ശങ്കരൻ, സുരേഷ് ബാബു, തൻഹീർ കൊല്ലം, ജെറിൽ ബോസ് എന്നിവർ സംസാരിച്ചു.


Related News: കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി മുരളി തോറോത്ത്