കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എന്‍.മുരളീധരന്‍
കൊയിലാണ്ടി: കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എന്‍.മുരളീധരന്‍ (മുരളി തോറോത്ത്). ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ജൂലൈ 31ന് നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കൊയിലാണ്ടിയിലെ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡന്റ് മുരളീധരന്‍ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചു.
മുരളീധരനെ വൈസ് പ്രസിഡന്റാക്കാനായിരുന്നു ഡിസിസി നേതൃത്വമുണ്ടാക്കിയ ധാരണ. പിന്നാലെ ഐ വിഭാഗത്തിലെ സി.പി. മോഹനന്‍ വൈസ് പ്രസിഡന്റുമായി. തെരഞ്ഞെടുപ്പിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിപ്പ് ലംഘിച്ചതിന്റെ പേരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റഇ പ്രസിഡന്റ് മുരളി തോറോത്ത് അടക്കമുള്ളവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിരുന്നു.