കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി മുരളി തോറോത്ത്
കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി എന്‍.മുരളി തോറോത്ത് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്.
കൊയിലാണ്ടിയിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്തി ശക്തിപ്പെടുത്തുന്നതിനാണ് ശ്രദ്ധനല്‍കുകയെന്ന് മുരളി തോറോത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം ഇതിനകം നിരവധി ഭാരവാഹിത്വങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
1978ല്‍ തിരുവങ്ങൂരില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 1980 കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, 1982ല്‍ ചെങ്ങോട്ടുകാവ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, 1987 കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1992 ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.
പിന്നീട് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്ത് സജീവമായിരുന്നു. ഇവിടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 2021ല്‍ വീണ്ടും ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡന്റായി സംഘടനാ രംഗത്ത് സജീവമായി. ജനശ്രീയുടെ ചെങ്ങോട്ടുകാവ് മണ്ഡലം സെക്രട്ടറി കൂടിയാണ്. ചെങ്ങോട്ടുകാവ് സ്വദേശിയാണ്.