കൊയിലാണ്ടിയില്‍ നഗരസഭയുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍; 26, 27 വാര്‍ഡുകളില്‍ ജാഗ്രതാ യോഗം ചേര്‍ന്നു
കൊയിലാണ്ടി: നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 26, 27 വാര്‍ഡുകളിലായി ജാഗ്രതാ യോഗം ചേര്‍ന്നു. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായി. സബ് ഇന്‍സ്‌പെക്ടര്‍ സി.അരുണ്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബു, ജനമൈത്രി പോലീസ് പ്രതിനിധി വിജു സിവില്‍ എകൈ്‌സസ് ഓഫീസര്‍ ഷൈനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ജനങ്ങളുടെ കൂട്ടായ ഇടപെടല്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കൗണ്‍സിലര്‍ വി.എം.സിറാജ് സ്വാഗതവും ഒ.മാധവന്‍ നന്ദിയും പറഞ്ഞു.