അരങ്ങ് തകര്‍ക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍; നഗരസഭ കുടുംബശ്രീ കലോത്സവത്തിന് തുടക്കം
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി നിജില പറവക്കൊടി, മെമ്പര്‍ സെക്രട്ടറി രമിത വി, സി.ഒ മാരായ റീന വി.എസ്, മിനി പി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിബിന നന്ദിയും പറഞ്ഞു.