”സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം”; നിലവിലെ വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍


Advertisement

കോഴിക്കോട്‌: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും, ഇതിനെ മറികടന്ന് കോണ്‍ഗ്രസുകാര്‍ ഐക്യത്തോടെ മുന്നോട്ട് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

Advertisement

നിലവിലെ വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്, കോണ്‍ഗ്രസുകാരുടെ ഇടയില്‍ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ വിഷയം ഉയര്‍ത്തികൊണ്ടുവരുന്നത് സി.പി.ഐ.എമ്മിന്റെ ആവശ്യമാണ്, കോണ്‍ഗ്രസില്‍ ആശയകുഴപ്പം ഉണ്ടെന്ന് വരുത്തിതീര്‍ത്തുകൊണ്ട് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടോനുള്ള തന്ത്രമായിട്ട് മാത്രമാണ് തരൂര്‍ വിവാദത്തെ താന്‍ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വിവാദമായ വിഷയങ്ങളെകുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല, സത്യസന്ധമായ കാര്യങ്ങള്‍ പറയുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ എനിക്ക് വളരെ വലുതാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ച് തരൂര്‍ എഴുതിയ ലേഖനം കോണ്‍ഗ്രസിനകത്ത് ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന.

Advertisement

Description: Mullapally Ramachandran says that the current controversies are just a storm in the tea cup