കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഫര്‍ഹാന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഫര്‍ഹാന്‍ അന്തരിച്ചു. പതിനഞ്ച് വയസായിരുന്നു. അരങ്ങാടത്ത് മാവുള്ളിപ്പുറത്തോട്ട് മുസ്തഫ മന്‍സില്‍ റഹീമിന്റെയും റാബിയയുടെയും മകനാണ്.

നാഡീസംബന്ധമായ രോഗബാധിതനായിരുന്നു. രണ്ടുദിവസം മുമ്പ് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. ഐ.സി.എസ് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാന്‍ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയതാണ്.

സഹോദരങ്ങള്‍: അജു, ഇഷ.