പ്രമുഖ വനിതാ ലീഗ്, എം.എസ്.എഫ്, പ്രവാസി ലീഗ് നേതാക്കള്‍ പങ്കുചേര്‍ന്നു; വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മുടാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ‘ചുവട്’ കുടുംബസംഗമം


നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗിന്റെയും വനിതാ ലീഗ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പാലൂക്കുറ്റി ബഷീറിന്റെ വീട്ടില്‍ ചേര്‍ന്ന കുടുബ സംഗമം സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമതി അംഗം വെങ്ങളം റഷീദ് ഉദ്ഘാടനം ചെയ്തു.

ടി.കെ നാസര്‍ അധ്യക്ഷനായിരുന്നു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: കെ.തൊഹാനി മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് നേതാക്കളായ സജ്‌ന പരിശത്തില്‍, ഹസീന റസാക്ക് തനിമ, ജംഷി തടത്തില്‍, സാജിത ഗഫൂര്‍, വാര്‍ഡ് മെമ്പര്‍ ഏ.വി ഹുസ്‌ന, ഖത്തര്‍ കെ.എം.സി.സി നേതാവ് ഒ..എ.കരീം തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുത്ത യു.വി മാധവനെ ആദരിച്ചു. വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മൂസ, ബഷീര്‍ പാലൂക്കുറ്റി, അബൂബക്കര്‍ കുതിരോടി, ഇബ്രാഹിം കുട്ടി ഇസ്ബര്‍ക്, റംല മമ്മു, നശിദാ ഷമീര്‍, ആബിദ ഹകീം, നജ്മ സുബൈര്‍, പ്രവാസിലീഗ് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് മണ്ടോളി, സെക്രട്ടറി ശറഫുദ്ധീന്‍.എം.സി, കൊയ്ലോത് അബുബക്കര്‍ ഹാജി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യു.എസ്.എസ് ജേതാവ് അംന ഫാത്തിമയെ അഭിനന്ദിച്ചു.

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം സജിന പരിഷത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, വി.കെ.കെ. ഉമ്മര്‍ നന്ദി പറഞ്ഞു.