രണ്ടുലക്ഷം രൂപ ചെലവില്‍ അഞ്ച് ഫൈബര്‍ വള്ളങ്ങള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്ത് മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്തു. രണ്ടു ലക്ഷം രൂപ ചെലവില്‍ അഞ്ച് ഫൈബര്‍ വള്ളങ്ങളാണ് പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനന്‍, എം.പി.അഖില, വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.