ഫയർഫോഴ്സ് വരുന്നതുവരെ കാത്തുനിൽക്കാൻ തോന്നിയില്ല, കയ്യിൽ കരുതിയ കോണിയുമായി ഉടനെ കിണറ്റിൽ ഇറങ്ങുകയായിരുന്നു, ഒരുപാടു സമയം വെള്ളത്തിൽ നിന്നതിനാൽ അവരുടെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു; കിണറ്റിൽ വീണ വയോധികയെ രക്ഷിച്ച മുചുകുന്നു സ്വദേശി ശ്യാംകുമാർ പറയുന്നു
കൊയിലാണ്ടി: മുചുകുന്ന് കിണറിൽ വീണ വയോധികയെ ഫയർഫോഴ്സ് എത്തുംവരെ വെള്ളത്തിൽ താങ്ങി നിർത്തിയത് സമീപവാസികളായ രണ്ടുപേരാണ്. കോറോത്ത് മീത്തൽ ശ്യാംകുമാർ, കാളാംവീട്ടിൽ അശോകൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. കിണറിൽ ഇറങ്ങി പരിചയമില്ലെങ്കിലും അവരെ രക്ഷിക്കണമെന്ന ചിന്തയിലാണ് കിണറ്റിലിറങ്ങുന്നതെന്ന് ശ്യാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകട വിവരം അറിയുമ്പേൾ തന്നെ വെെകിയിരുന്നു. ഫയർഫോഴ്സ് എത്തുംവരെ കാത്തിരിക്കാൻ തോന്നിയില്ല. അതാണ് കിണറ്റിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് ശ്യാം പറയുന്നു.
വീട്ടിൽ ഒറ്റയ്ക്കാണ് അവർ താമസിക്കുന്നത്. രാവിലെ വെള്ളം കോരാനായി എത്തിയപ്പോൾ കപ്പിപൊട്ടി കിണറിൽ വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ആരും ഇല്ലാത്തതിനാൽ അപകട വിവരം അറിയാൻ വെെകിയിരുന്നുവെന്ന് ശ്യാം പറയുന്നു. ഇവരുടെ ബന്ധവാണ് വിളിച്ച് വിവരം പറയുന്നത്. അറിഞ്ഞ ഉടൻ അങ്ങോട്ടേക്ക് ഓടുകയായിരുന്നു. ഫയർഫോഴ്സിലും വിളിച്ച് വിവരം പറഞ്ഞു.
വെള്ളത്തിൽ നിൽക്കുന്ന അവരെ കണ്ടപ്പോൾ ഫയർഫോഴ്സ് വരുന്നത് വരെ കാത്തു നിൽക്കാൻ മനസനുവദിച്ചില്ല. കയ്യിൽ കരുതിയ കോണിയുമായി കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഒപ്പം സഹായത്തിനായി അശോകേട്ടനും കിണറ്റിലിറങ്ങി. അവരെ കോണിയിൽ കയറ്റി ഇരുത്തി. ഒരുപാട് സമയം വെള്ളെത്തിൽ നിന്നതിനാൽ അവരുടെ ശരീരമെല്ലാം വിറയ്ക്കുന്നുണ്ടായിരുന്നു അപ്പോൾ. ഫയർഫോഴ്സെത്തി അവരെ കിണറിന് പുറത്തെത്തിച്ച് ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
കിണറ്റിൽ വെള്ളം കുറവായതും ശരീരത്തിലെവിടെയും വലിയ പരിക്കുകളൊന്നും പറ്റാത്തതുമാണ് ദുരന്തമൊഴിവാക്കിയതെന്ന് ശ്യാം പറഞ്ഞു. നേരത്തെയും കിണറ്റിൽ വീണ ഒരു പശുവിനെ രക്ഷിക്കാനായി ശ്യം കിണറ്റിൽ ഇറങ്ങിയിരുന്നു. ഇത് രണ്ടാം തവണയാണ്. ഒരാളുടെ ജീവൻ രക്ഷാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യമാണ് ശ്യാമിന്റെ മനസ് നിറയെ.
ഇന്ന് രാവിലെയാണ് മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി കിറിൽ വീണത്. ആൾമറയില്ലാത്ത കിണറ്റിൽ ആൾമറയില്ലാത്ത കിണറ്റിൽ റസ്ക്യു നെറ്റ് ഇറക്കി ഫയർഫോഴ്സ് പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ പ്രഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി.
ചിത്രങ്ങൾ: അശോകൻ, ശ്യാംകുമാർ