ആനക്കുളം ഗേറ്റ് തുറന്നു, കൊല്ലം ഇന്നും അടഞ്ഞുതന്നെ; യാത്രക്കാര്‍ മറക്കില്ലല്ലോ!


കൊല്ലം: അറ്റകുറ്റപ്പണികളെ തുടര്‍ന്ന് അടച്ചിട്ട മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗേറ്റ് തുറന്നു. ഇന്ന് പതിവുപോലെ വാഹനങ്ങളെ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതം തടസപ്പെടുത്താത്ത തരത്തില്‍ പണി പുരോഗമിക്കുന്നുണ്ട്.

അതേസമയം, ഇന്നലെ മുതല്‍ അടച്ചിട്ട കൊല്ലം ഗേറ്റ് ഇന്നും അടഞ്ഞുകിടക്കുകയാണ്. നാളെ വൈകുന്നേരത്തോടെ കൊല്ലം ഗേറ്റ് തുറക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്.

നവംബര്‍ പതിമൂന്ന് മുതലാണ് മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് നമ്പര്‍ 205 അടച്ചിട്ടത്. ആദ്യ രണ്ട് ദിവസങ്ങളില്‍ കൊല്ലം ഗേറ്റിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നില്ല. എന്നാല്‍ ഇന്നലത്തോടെ കൊല്ലം റെയില്‍വേ ഗേറ്റ് അടച്ചിട്ടതോടെ ഇതുവഴിയുള്ള ഗതാഗതം വലിയ തോതില്‍ തടസപ്പെട്ടു. ചുരുക്കം ചില ബസുകള്‍ മാത്രമാണ് പെരുവട്ടൂര്‍ വഴി സര്‍വ്വീസ് നടത്തിയത്.

എന്നാല്‍ ഇന്ന് മുതല്‍ കൊല്ലം ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങള്‍ മുചുകുന്ന് ഗേറ്റ് വഴിയാവും സര്‍വ്വീസ് നടത്തുന്നത്.