യാത്ര ദുരിതത്തിന് അറുതി; മുചുകുന്ന് എടത്തില്‍പാലം തെക്കെട്ടില്‍ മുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നു


മൂടാടി: മുചുകുന്നു 11 ആം വാര്‍ഡ് ഏടത്തില്‍ പാലം തെക്കെട്ടില്‍ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 5മണിക്ക് നടന്ന ചടങ്ങ് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ നിര്‍വഹിച്ചു.

9 ലക്ഷം രൂപ ചിലവില്‍ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 185 മീറ്റര്‍ റോഡിന്റെ പണി നേരത്തെ 5 ലക്ഷം രൂപ ചിലവഴിച്ച് 100 മീറ്റര്‍ പണി ആരംഭിച്ചിരുന്നു. മൊത്തം 14 ലക്ഷം രൂപയാണ് ചിലവ്. പത്ത് കൊല്ലത്തിലധികമായി ഈ പ്രദേശത്ത് റോഡ് സൗകര്യമില്ലാതായിട്ട്. ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെ 10 ആം വാര്‍ഡുമായി ബന്ധി്പപിക്കുന്ന പ്രധാന റോഡാണിത്.

വാര്‍ഡ് മെമ്പര്‍ ഷഹീര്‍ അധ്യക്ഷനും ബാബു സ്വാഗതവും പറഞ്ഞു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ അഖില, ഷീജ പട്ടേരി, മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. കുഞ്ഞികൃഷ്ണന്‍ കിടാവ്, അഷ്റഹ്. ഇ.ടി.കെ എന്നിവര്‍ ആശംസയും ജാഫര്‍ പാലാത് നന്ദിയും പറഞ്ഞു.