മുചുകുന്ന് കൊടക്കാട്ടുംമുറി ദൈവത്തും കാവ് പരേദേവതാ ക്ഷേത്രത്തിന് കവാടം സമര്‍പ്പിച്ച് സൗഹൃദ കൂട്ടായ്മ


Advertisement

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിന് സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച കവാടം ദേവന് സമര്‍പ്പിച്ചു. തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് കുബേരന്‍ സോമയാജിപ്പാട്, മേല്‍ശാന്തി എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Advertisement

പി.എം.രവി (കെ.എസ്.എസ് വടകര) സമര്‍പ്പണം നടത്തി. ക്ഷേത്ര ഊരാളന്മാര്‍, കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ശില്പി ജിനീഷ് ലാലു അണേലയുടെ നേതൃത്വത്തിലാണ് കവാടം നിര്‍മ്മിച്ചത്.

Advertisement
Advertisement