മുചുകുന്ന് കോവിലകം ക്ഷേത്രത്തിലെ നടപ്പന്തല്‍ ഒരുങ്ങുന്നു; കല്ലിടല്‍ കര്‍മ്മം നടന്നു
മുചുകുന്ന്: മുചുകുന്ന് കോവിലകം ക്ഷേത്രത്തിലെ നടപ്പന്തലിന് കല്ലിടല്‍ കര്‍മ്മം നടന്നു. ഇരുക്ഷേത്രത്തിലെയും തന്ത്രിമാരായ ബ്രഹ്‌മശ്രീ മേപ്പള്ളി ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെയും ബ്രഹ്‌മശ്രീ ച്യവനപ്പുഴമുണ്ടോട്ട് പുളിയപ്പടമ്പ് കുബേരന്‍ സോമയാജിപ്പാടിന്റെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.
ചടങ്ങില്‍ പ്രഗത്ഭ തച്ചു ശാസ്ത്ര വിദഗ്ദന്‍ വേഴപ്പറമ്പില്‍ തിരുമേനി, കോവിലകം മേല്‍ശാന്തി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മങ്കൂട്ടില്‍ ഉണ്ണി നായര്‍, ദേവസ്വം മാനേജര്‍ വായങ്ങോട്ട് സോമശേഖരന്‍, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് പുഷ്പാലയം അശോകന്‍, സെക്രട്ടറി എടവലത്ത് രജീഷ്, വൈസ് ചെയര്‍മാന്‍ കിഴക്കേടത്ത് ശ്രീനിവാസന്‍, പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ ചേനോത്ത് രാജന്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ ക്ഷേത്ര ക്ഷേമ സമിതി എകസിക്യൂട്ടീവ് അംഗങ്ങള്‍ ഭക്തജനങ്ങള്‍ മാതൃസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.