ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ വിവിധ ഗായകര്‍ പാടുന്നു; എംടി, പി.ജയചന്ദ്രന്‍, മണക്കാട്ട് രാജന്‍ അനുസ്മരണം ജനുവരി 25ന് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: നഗരസഭയുടെ സഹകരണത്തോടെ ഹാര്‍മണി കൊയിലാണ്ടി ജനുവരി 25ന് എം.ടി – പി.ജയചന്ദ്രന്‍ – മണക്കാട്ട് രാജന്‍ അനുസ്മരണം നടത്തുന്നു. വൈകുന്നേരം നാലു മണിക്ക് യു.എ.ഖാദര്‍ സ്മാരക പാര്‍ക്കിലാണ് പരിപാടി. പ്രശസ്ത ഗാ0യകന്‍ കൊയിലാണ്ടി യേശുദാസ് മുഖ്യ പ്രഭാഷണം നടത്തും.
പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ.അജിത്ത്, എ.അസീസ്, മുഹമ്മദ് യൂനുസ്, രാജേഷ് കീഴരിയൂര്‍, വായനാരി വിനോദ്, ഡോ.കെ.വി.സതീശന്‍, പി.വി.രാജു എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ വിവിധ ഗായകര്‍ ആലപിക്കും.