‘തന്റെ സാന്നിദ്ധ്യം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയെന്ന ഖ്യാതി നേടിയ വിശ്വപ്രശസ്തന്റെ വേര്‍പാട് വേദനാജനകം’; എം.ടി അനുസ്മരണവുമായി ക്ലാസ് കാപ്പാട്


ചേമഞ്ചേരി: ക്ലാസ് കാപ്പാടിന്റെ ആഭിമുഖ്യത്തില്‍ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. കാപ്പാട് ദിശയിവെച്ച് നടത്തിയ പരിപാടി സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ സാന്നിദ്ധ്യവും കഥാകൃത്തും ഗ്രന്ഥകാരനുമായ ഡോക്ടര്‍ അബൂബക്കര്‍ കാപ്പാട് ഉദ്ഘാടനം ചെയ്തു.

തന്റെ സാന്നിദ്ധ്യം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയെന്ന ഖ്യാതി നേടിയ വിശ്വപ്രശസ്തന്റെ വേര്‍പാട് വേദനാജനകമാണെന്നും എം ടി വാസുദേവന്‍ നായര്‍ എന്ന മഹാനെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുമെന്നും സദസ്സില്‍ അനുശോചിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.പി മൂസയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്
എഴുത്ത്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം വി. മുഹമ്മദ് ഷരീഫ് മാസ്റ്റര്‍,
എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ സജീവന്‍ ജെ.പി വികാസ്, പത്ര പ്രവര്‍ത്തനും എഴുത്തുകാരനുമായ അഷ്റഫ് മാസ്റ്റര്‍, സാമൂഹ്യ സാംസ്‌ക്കാരിക പൊതു മണ്ഡലങ്ങളിലെ സാന്നിദ്ധ്യമായ ഉമ്മര്‍ കളത്തില്‍, കലാകാരനും ഗ്രന്ഥകാരനുമായ നാസര്‍ കാപ്പാട്, എഴുത്തുകാരി അശ്വതി എന്നിവര്‍ സംസാരിച്ചു. മനോജ് കാപ്പാട് സ്വാഗതവും സാദിക്ക് അവീര്‍ നന്ദിയും പറഞ്ഞു.

Summary: MT organized the commemoration under the auspices of Klaas Kappad.