പള്ളിക്കരയിലെ റോഡിലെ മണ്‍കൂനകള്‍ ഇനി യാത്രക്കാര്‍ക്ക് തടസമാകില്ല; ശക്തമായ മഴയിലും യാത്രാദുരിതം പരിഹരിക്കാനിറങ്ങി എം.എസ്.എഫ് പ്രവര്‍ത്തകര്‍


പള്ളിക്കര: ശക്തമായ മഴയ്ക്കിടയിലും കര്‍മ്മനിരതരായി പള്ളിക്കരയിലെ യാത്രാ ദുരിതം പരിഹരിക്കാനായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. കിഴൂര്‍ – നന്തി റൂട്ടില്‍ ഹൈവേയില്‍ യാത്രാ ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ കടന്ന് പോകുവാന്‍ ഉപയോഗിക്കുന്ന വഴിയില്‍ ദിവസങ്ങളായി മണ്‍ കൂനകള്‍ കെട്ടികിടന്ന് യാത്രാ ഏറെ ബുദ്ധിമുട്ടായിരിക്കുകയായിരുന്നു. നിരവധി അപകടങ്ങള്‍ പ്രസ്തുത സ്ഥലത്ത് നടന്നു. അധികാരികള്‍ തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ പള്ളിക്കരയിലെ എം.എസ്.എഫിന്റെ പ്രവര്‍ത്തകന്മാര്‍ ചേര്‍ന്നുകൊണ്ട് മണ്‍ കൂനകള്‍ നീക്കം ചെയ്തു.

നിരന്തരം അപകട സാധ്യതയുള്ള ഈ മണ്‍ കൂനകള്‍ നീക്കം ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാണ്. ഹൈവെയില്‍ കൂടി കടന്ന് പോവുന്ന വാഹനങ്ങള്‍ ബ്ലോക്ക് കാരണം ഈ വഴി പോകാറുണ്ട്. ഈ വാഹനങ്ങള്‍ക്കും ഏറെ സഹായകരാമായി വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനം.

എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് നാദിര്‍ പള്ളിക്കര, വൈസ് പ്രസിഡന്റ് സഫ്വാന്‍ മാളിക്കണ്ടി, ജോ. സെക്രട്ടറി ഷഹബാസ് കാളനരി ശീസ്, മുസമ്മില്‍, നസ്ലി, നവല്‍ഷാന്‍, സാലിഹ്, സിനാന്‍ ആര്‍.കെ, അദ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.