മാറ്റുരച്ചത് 10 ടീമുകള്‍; ബാലകേരളം ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി മൂടാടിയിലെ എം.എസ്.എഫ്


Advertisement

നന്തിബസാര്‍: എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് എം.എസ്.എഫ് ബാലകേരളം മൂടാടി പഞ്ചായത്ത് കമ്മിറ്റി. പയ്യോളിയിലെ കിക്കോഫ് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ പത്തുടീമുകള്‍ മാറ്റുരച്ചു.

Advertisement

പരിപാടി യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റനില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സാലിം മുചുകുന്നക്, തുഫൈല്‍ വരിക്കോളി, റബീഷ് പുളിമുക്ക് എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement