‘വിദ്യാർത്ഥികളുടെ അവകാശങ്ങൾ കവർന്നെടുത്താൽ ശക്തമായ സമരം’; ഒ.ബി.സി സ്കോളർഷിപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ എം.എസ്.എഫിന്റെ പോസ്റ്റ് ഓഫീസ് മാർച്ച്
കൊയിലാണ്ടി: ഒ.ബിസി പ്രീമെട്രിക് സ്കോളർഷിപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പാവപ്പെട്ട ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നടപടികൾ ഇനിയും തുടർന്നാൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ആസിഫ് കലാം പറഞ്ഞു.
സാബിത്ത് നടേരിയുടെ അധ്യക്ഷതയിൽ സിഫാദ് ഇല്ലത്ത് സ്വാഗതം പറഞ്ഞു. യൂസുഫ് പയ്യോളി, ഫസീഹ് സി, ആദിൽ കൊയിലാണ്ടി, റെനിൻ അഷ്‌റഫ്, റാഷിദ് വെങ്ങളം, റഫ്ഷാദ് വലിയമങ്ങാട്, തുഫൈൽ വരിക്കോളി, മുഹമ്മദ് ശാഹ്, നബീഹ് കൊയിലാണ്ടി, അസ്ലഹ് ഉള്ള്യേരി, മുഹമ്മദ് റോഷൻ എന്നിവർ സംസാരിച്ചു. ആദിൽ പയ്യോളി നന്ദി പറഞ്ഞു.