മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബൈയില്‍ നിന്നെത്തിയ യുവാവിന്


Advertisement

മലപ്പുറം: മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

Advertisement

വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചികിത്സയും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരും ഫോണ്‍ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

Advertisement

Summary: mpox case reported in malappuram