നഷ്ടമായ നോമ്പും പ്രതിവിധികളും-02 | റമദാന്‍ സന്ദേശം 5 | എം.പി. തഖിയുദ്ധീൻ ഹൈതമി


Advertisement

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

സ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ് കർമ്മം നിർബന്ധമായിരിക്കെ അതു നിർവ്വഹിക്കാൻ കഴിയാതെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ മറ്റു ബാധ്യതകൾ പോലെ തന്നെ ഹജ്ജ് നിർവ്വഹിക്കാനും പരേതന്റെ കൈകാര്യവകാശികൾ ഏർപ്പാടു ചെയ്യേണ്ടതാണ്.അതായത് അയാളുടെ ബന്ധുമിത്രാദികളിൽ ഒരാൾ അദ്ദേഹത്തിൽ പേരിൽ ഹജ്ജ് നിർവ്വഹിക്കുകയോ വിശ്വസ്തനായ ഒരാളെ ഏൽപ്പിക്കുകയോ ചെയ്യണം.ഇത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്.

Advertisement

എന്നാൽ മതിയായ കാരണം ഉള്ളതുകൊണ്ട് ഒരാൾക്ക് വ്രതമനുഷ്ഠിക്കാൻ കഴിയാതെ വരികയും തൊട്ടടുത്ത റമളാനിനു മുമ്പായി അവൻ മരണപ്പെടുകയും ചെയ്താൽ അവനുവേണ്ടി അവൻ്റെ ബന്ധുവോ,ബന്ധു അനുവാദം നൽകുന്ന വ്യക്തിയോ നോമ്പ് നോറ്റു വീട്ടൽ നിർബന്ധമാണ്.അപ്രകാരം നോറ്റു വീട്ടുന്നില്ലെങ്കിൽ ഒരു മുദ്ദ് നൽകൽ നിർബന്ധമാണ്.അതേസമയം തൊട്ടടുത്ത റമളാൻ കഴിഞ്ഞ ശേഷമാണ് അവൻ മരണപ്പെട്ടതെങ്കിൽ പരേതന്റെ മേലിൽ അദ്ദേഹത്തിന്റെ ബന്ധു നോമ്പ് നോറ്റു വീട്ടുകയും ഫിദ്‌യ നൽകുകയും ചെയ്യണം.അല്ലെങ്കിൽ രണ്ട് മുദ്ദ് ഫിദ്‌യ നൽകിയാൽ മതി.മേൽ പറയപ്പെട്ട മുദ്ദിന്റെ അവകാശികൾ പാവപ്പെട്ടവർ മാത്രമാണ്.

Advertisement
Advertisement