ഡ്രൈവിങ്ങ് ലൈസന്‍സിന് അപേക്ഷിക്കാനിരിക്കുകയാണോ; ഇനി ഈ കടമ്പകൂടി കടക്കാതെ ലൈസന്‍സ് കൈയ്യിലെത്തില്ല, പരിശോധനകള്‍ നിര്‍ബന്ധമാക്കി മോട്ടോര്‍വാഹന വകുപ്പ്


തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് നിരവധി പരിഷ്‌ക്കാരങ്ങള്‍ ഈയിടെ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അവയൊന്നും നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

ലേണേഴ്‌സ്, ഡ്രൈവിങ് ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷയ്ക്ക് പൂര്‍ണ്ണമായും വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപേക്ഷകര്‍ പരിഷ്‌കരിച്ച ഫോം നമ്പര്‍ IA ആണ് ഇനി മുതല്‍ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളര്‍വിഷന്‍ സ്റ്റാന്‍ഡേര്‍

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റം ഉള്‍ക്കൊണ്ടാണ് കളര്‍ വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.mvd.kerala.gov.in. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.