ഒമാനില്‍ വാഹനാപകടം; ഉംറയ്ക്ക് പുറപ്പെട്ട കാപ്പാട് സ്വദേശികളായ അമ്മയും മകളും മരിച്ചു
കൊയിലാണ്ടി: ഒമാനില്‍ വാഹനാപകടത്തില്‍ കാപ്പാട് സ്വദേശികളായ അമ്മയും മകളും മരണപ്പെട്ടു. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസില്‍ താമസിക്കും ശിഹാബിന്റെ ഭാര്യ സഹലയും മകള്‍ ഫാത്തിമ ആലിയ (7) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടാണ് സംഭവം.
ഒമാനില്‍ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബ സഞ്ചരിച്ച വാഹനം സൗദിയുടെ അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ശിഹാബിനും പരിക്കുണ്ട്. ഇളയമകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.