അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള തുറയൂര്‍ പാറക്കൂല്‍ മുത്തന്‍പ്പന്‍ കാവിനൊപ്പം ഇനി മനോഹരമായ തീര്‍ത്ഥക്കുളവും
തുറയൂര്‍: തുറയൂര്‍ ഇടിഞ്ഞകടവ് പാറക്കൂല്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. ലോഹയാണ് തീര്‍ത്ഥക്കുളം സമര്‍പ്പിച്ചത്.
അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണം 2012-ല്‍ കഴിഞ്ഞതിന് ശേഷം ക്ഷേത്രം നടപ്പന്തല്‍, തിടപ്പള്ളി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ജില്ലയില്‍ തന്നെ കാവ് സംരക്ഷിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
സമര്‍പ്പണ ചടങ്ങില്‍ പി.വി.രാജന്‍ സ്വാഗതം പറഞ്ഞു. എം.കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരം, സി.കെ.ഗിരീഷ് (തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ശ്രീജ മാവുള്ളാട്ടില്‍ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), വി.കെ.അച്ചുതന്‍, കെ.വി.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
സി.കെ.സുരേഷ് ബാബു, കെ.സുനിത, സി.പി.അനിത, ലിബിഷ.പി.പി. എന്നിവര്‍ സന്നിഹിതരായിരുന്നു. ചന്ദ്രന്‍ പട്ടോന (ട്രഷറര്‍, ക്ഷേത്രക്കമ്മിറ്റി ) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ടി.ഹരീഷ് (രക്ഷാധികാരി, ക്ഷേത്രക്കമ്മിറ്റി) ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.