വിവിധ മേഖലകളിൽ നിന്നായി 500 ൽ അധികം വനിതകൾ; ശ്രദ്ധേയമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ “കാതൽ 2 K 25 ” വനിതാ ഫെസ്റ്റ്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 4-ാംവാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ ഫെസ്റ്റ് “കാതൽ
2 K 25 “കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻന്റുമാരായ വി.കെ. പ്രമോദ്, കെ. സുനിൽ, ഉണ്ണി വേങ്ങേരി , ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ സജീവൻ, ശശികുമാർ പേരാമ്പ്ര, പി.കെ. രജിത,ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി. അഷറഫ് കെ.കെ ലിസി, ഗിരിജ ശശി പ്രഭാശങ്കർ, വഹീദ പാറേമൽ കെ., അജിത, ബിഡിഒ പി. കാദർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ.പാത്തുമ്മ ടീച്ചർ സ്വാഗതവും വനിതാ ശിശു വികസന ഓഫീസർ പി. ജമീല നന്ദിയും പറഞ്ഞു.
ബ്ലോക്ക് പരിധിയിലെ അഗൻവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർതകർ, വിവിധ ഓഫീസ് ജീവനക്കാർ, ജനപ്രതിനിധികൾ, തുടങ്ങി വിവിധ മേഖലകളിലെ 500 ൽ അധികം വനിതകളാണ് ഫെസ്റ്റിൽ പരിപാടികൾ അവതരിപ്പിച്ചത്.