മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം, സ്കൂളിലെ കിണർ വെള്ളം പരിശോധിച്ചു; രോഗകാരണം സ്കൂളിന് പുറത്തെ കടകളിലെ വെള്ളമെന്ന് സംശയം
വടകര: മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധ. ഇതേ തുടർന്ന് സ്കൂളിലെ കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ്. വില്ല്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ,മണിയൂർ,വേളം, വടകര മുനിസിപ്പൽ പരിധിയിലേയും വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.
വില്ല്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും മേമുണ്ട പ്രദേശത്തെ കടകളിൽ പരിശോധന നടത്തി. 3 കടകൾ അടച്ചു പൂട്ടാൻ നിർദേശം നൽകി.മേമുണ്ട സ്കൂൾ പരിസരത്തെ കടകളാണ് മൂന്നും .ഹെൽത്ത് കാർഡ് എടുക്കാത്തതിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികൾക്ക് രോഗം വരാൻ കാരണം സ്കൂളിന് പുറത്ത് നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
സ്കൂളിന് പുറത്തെ കടകളിൽ നിന്ന് വാങ്ങുന്ന സിപ്പപ്പ്, ഹൈസ്ക്രീം, ഐസ്, ജ്യൂസ്, എന്നിവയിൽ നിന്നാകാം രോഗം വന്നത് എന്ന്ാണ് ആരോഗ്യ വകുപ്പ് പറയുന്നത് . തുടർന്ന് ഇവിടുത്തെ കടകളിലെ വെള്ളം പരിശോധിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.മഞ്ഞപിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവർത്തനവും ഊർജിതമാക്കി.