എതിര്‍ദിശയില്‍ അമിതവേഗതയില്‍ ബസ്, പിന്നാലെ ബൈക്കിൽ ഇടിച്ചു; പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌


Advertisement

പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌. ദൃശ്യങ്ങളില്‍ ബസ് അമിതവേഗതയിലാണ് വന്നതെന്ന്‌ വ്യക്തമാണ്‌. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിലാണ് മരിച്ചത്. ക്വാളിസ് കാറിനെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ ഷാദിലിന്റെ ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു.

Advertisement

പിന്നാലെ റോഡിന് സമീപത്തേക്ക് ഷാദില്‍ തെറിച്ച് വീഴുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. അപകടത്തില്‍ നിന്നും ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപമാണ് അപകടമുണ്ടായത്.

Advertisement

പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിനെ കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുന്ന സേഫ്റ്റി എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അതേ സമയം സംഭവത്തില്‍ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യ, അമിത വേ​ഗതയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Advertisement

Description: More CCTV footage released in the i Perambra bus accident