വിശിഷ്ട വ്യക്തികള്‍ക്ക് ആദരവും കലാപരിപാടികളും; ഒന്‍പതാം വാര്‍ഷികം ആഘോഷമാക്കി മൂടാടി സ്‌നേഹഗ്രാമം റസിഡന്‍സ് അസോസിയേഷന്‍


Advertisement

മൂടാടി: ഒന്‍പതാം വാര്‍ഷികം ആഘോഷമാക്കി മൂടാടി സ്‌നേഹ ഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ ടി.കെ കുമാരന്‍, ഗോപാലന്‍ യു.വി.ടി, പുതിയോട്ടില്‍ നാരായണന്‍, പി.കെ കുമാരന്‍, കാരഞ്ചേരി കെ.എം നാരായണന്‍ എന്നിവരെ ആദരിച്ചു.

Advertisement

അസോസിയേഷന്‍ സെക്രട്ടറി പ്രകാശന്‍ പട്ടേരി സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഷാബു പട്ടേരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. സുമതി, സ്‌നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ കെ ലിഗേഷ് വയലോരം അയല്‍പക്ക കൂട്ടായ്മ, കെ എം മുരളീധരന്‍ നന്മ റസിഡന്‍സ് അസോസിയേഷന്‍, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ്, എന്നിവര്‍ സംസാരിച്ചു.

Advertisement

വൈസ് പ്രസിഡണ്ട് കണിയാങ്കണ്ടി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌നേഹഗ്രാമം കലാകാരന്മാര്‍ ഒരുക്കിയ വിവിധ പരിപാടികള്‍ അരങ്ങേറി.