മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം മെയ് 9, 10 തിയ്യതികളില്‍; സമ്മേളനം വിജയിപ്പിക്കാന്‍ കോടിക്കലില്‍ ഒരുക്കങ്ങള്‍ തുടങ്ങി
നന്തിബസാര്‍: മെയ് 9,10 തിയ്യതികളില്‍ നടക്കുന്ന മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ കോടിക്കല്‍ ഒന്നാം വാര്‍ഡില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മെയ് 9 ന് സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ട പതാക ജാഥ പാര്‍ട്ടി ആസ്ഥാന മന്ദിരമായ എം ചേക്കുട്ടിഹാജി സ്മാരക സൗധത്തില്‍ വെച്ച് തുടക്കം കുറിക്കും.
സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ദുബൈ കെ.എം.സി.സി ജില്ലാ സിക്രട്ടറി വി.കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.കരീം അധ്യക്ഷത വഹിച്ചു. മുസ്തഫ അമാന, പി.കെ മുഹമ്മദലി, യൂവി കാസിം സംസാരിച്ചു