40 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം; അഹമ്മദ് മൂടാടിയ്ക്ക് പ്രവാസി അസോസിയേഷന്റെ സ്‌നേഹാദരവ്
മൂടാടി: നാല്‍പ്പത് വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ അഹമ്മദ് മൂടാടിയെ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ആദരിച്ചു. പ്രവാസി അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ അഹമ്മദ് മൂടാടി 40 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. നിലവില്‍ എം.പി.പി.എ ക്യു. ട്രഷറര്‍ കൂടിയാണ് അദ്ദേഹം. ചടങ്ങില്‍ ഇന്ത്യന്‍ എംബസ് കൗണ്‍സിലര്‍ ഡോ: വൈഭവ് മുഖ്യാതിഥിയായി.
കേരള വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍ മൊമന്റൊ നല്‍കി ആദരിച്ചു. ഷാജി, എന്‍.കെ ഇസ്മായില്‍, അഷ്‌റഫ്, ഷിഹാസ് സാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.