നന്തി കക്കവയല്‍ ഉപ്പുവയല്‍ പ്രദേശങ്ങളിലെ മലിനജല പ്രശ്‌നത്തിന് പരിഹാരമാകുന്നു; ഡ്രൈനേജ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനം
നന്തി ബസാര്‍: മഴക്കാലമായാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ മലിനജലം പരന്നോഴുകുന്ന കക്ക വയല്‍, എലിപ്പടവയല്‍, ചെറിയക്കാട്, ഉപ്പുവയല്‍ പ്രദേശങ്ങള്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.
ശാശ്വത പരിഹാരമെന്ന നിലക്ക് ഈ പ്രദേശങ്ങളില്‍ കൂടി ഡ്രൈനേജ് നിര്‍മ്മിച്ച് മഴവെള്ളം കല്ലറ തോട് വഴി കടലിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫിലിന്റെ ഫണ്ടില്‍ നിന്ന് 15 ലക്ഷവും ഗ്രാമ പഞ്ചായത്ത് മൂന്ന് ലക്ഷവും അനുവദിച്ചിട്ടുണ്ട്.
പ്രസിഡണ്ട് ശ്രീകുമാറിനെ കൂടാതെ മെമ്പര്‍മാരായ പി.ഇന്‍ഷിദ, ടി.കെ.ഭാസ്‌കരന്‍, പി .പി കരീം, എം.കെ.മോഹനന്‍, പപ്പന്‍മുടാടി എന്നിവരും വി.കെ.ഇസ്മയില്‍, ടി.പി. പുരുഷോത്തമന്‍, കെ.കെ.രാജന്‍, പി.കെ.ഹുസ്സൈന്‍ ഹാജി, കയ്യാടത്ത് ശശി, എം.വി.റിയാസ്, വി.പി.ശ്രീധരന്‍, പി.വി.കുഞ്ഞബ്ദുള്ള, കക്ക വയല്‍ നൗഫല്‍, സി.എ.റഹ്‌മാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.