പഞ്ചായത്ത് ഇടപെട്ടു; ബൈപ്പാസ് നിര്‍മ്മാണം കാരണം മൂടാടി പുറക്കല്‍ ഭാഗത്തുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി



മൂടാടി:
ദേശീയപാത ബൈപ്പാസ് നിര്‍മ്മാണം കാരണം മൂടാടി പുറക്കല്‍ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കി. ബൈപ്പാസ് റോഡ് പൊക്‌ളേനര്‍ ഉപയോഗിച്ച് റോഡ് മുറിച്ച് കൊണ്ട് ദേശീയപാത കരാര്‍ കമ്പനി വെള്ളക്കൊട്ട് ഒഴിവാക്കുകയായിരുന്നു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറിനൊപ്പം കെ.സത്യന്‍ സി.കെ.ഷാജി, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി നടന്നത്. ഗോപാല പുരം ചാലി ഭാഗത്തും റോഡ് ക്രോസ് ചെയ്ത് ട്രഞ്ച് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ തഹസില്‍ ദാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.