സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത്; പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഡിജിറ്റൽ സാക്ഷരത സർവ്വേ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ പതിനാറാം വാർഡിൽ നിർവ്വഹിച്ചു.

ആദ്യ ഘട്ടത്തിൽ മൊബൈല്‍ ഫോൺ ഉപയോഗിച്ചുള്ള വാർഡ്തല സർവ്വേ പ്രവർത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്‌. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇൻസ്ട്രക്റ്റർമാർക്കുള്ള പരിശീലനം ഉടൻ തന്നെ ആരംഭിക്കും.

വൈസ് പ്രസിഡന്റ്‌ ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രായ എം.പി അഖില, ടി.കെ ഭാസ്കരൻ, സി.ഡി.എസ് ചെയർപേഴ്‌സണ്‍ ശ്രീലത, നോഡൽ ഓഫീസർ ടി.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.കെ മോഹനൻ സ്വാഗതവും ശ്രിജിനി നന്ദിയും പറഞ്ഞു.