ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കോര്‍ത്തിണക്കി മനോഹരമായ കലാവിരുന്നൊരുക്കി മൂടാടി ഗ്രാമപഞ്ചായത്ത്; ശ്രദ്ധേയമായി ഹാപ്പിനസ് ഫെസ്റ്റിവെല്‍


Advertisement

മൂടാടി: ഭിന്നശേഷിക്കാരുടെ വ്യത്യസ്ത കഴിവുകള്‍ കോര്‍ത്തിണക്കി മനോഹരമായ കലാവിരുന്നൊരുക്കി മൂടാടി ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി കലോത്സവം ഹാപ്പിനെസ് ഫെസ്റ്റിവെലിന്റെ ഭാഗമായാണ് കലാപരിപാടികളൊരുക്കിയത്. കടലൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷി കലാകാരന്മാരുടെ കലാമികവ് പ്രകടപ്പിക്കാനുള്ള ഇടമായി മാറി.

Advertisement

കലാപരിപാടികള്‍ അവതരിപ്പിക്കാപരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു.

Advertisement

വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.കെ. ഭാസ്‌കരന്‍, എം.കെ. മോഹനന്‍, വാസു മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍ റഷീദ് കൊളറാറ്റില്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യാഥിതി രണ്‍ദീപ് കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി. അഖില സ്വാഗതവും ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ രാജലക്ഷ്മി നന്ദി പറഞ്ഞു.

Advertisement

Summary: Moodadi Gram Panchayat organized a beautiful art festival by harnessing the talents of differently-abled persons