തോട് നിര്‍മ്മിച്ചതും പാഴ്‌ച്ചെടികളും പുല്ലും നീക്കം ചെയ്തതും തുണച്ചു; മൂടാടിയിലെ ചാക്കര പാടശേഖരം വിളഞ്ഞത് നൂറുമേനി
മൂടാടി: ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. തരിശ് രഹിത ചാക്കര പാടം എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് 25 വര്‍ഷമായി തരിശായി കിടക്കുന്ന പാടം കതിരണിഞ്ഞത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്‌ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും കൃഷി ഇറക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ സ്വാഗതവും കാര്‍ഷിക വികസന സമിതിഅംഗം പുതിയോട്ടില്‍ രാഘവന്‍ നന്ദിയും പറഞ്ഞു.