പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് കൂരാച്ചുണ്ട് പോലീസ്


Advertisement

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement

കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് വിനോദിനെതിരെ പൊലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഒരുമാസത്തിലേറെയായി വിനോദ് കുമാർ അവധിലാണ്. വിനോദ് കുമാർ ഒളിവിലാണ്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

Advertisement

അതേസമയം കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നൽകിയെന്നും റൂറൽ എസ് പിയുടെ ഓഫീസ് അറിയിച്ചു.

Advertisement

Summary: molested minor sister children, Koorachund Police have registered a POCSO case against the civil police officer