കോണ്‍ഗ്രസ് കരുത്തുറ്റത്താകേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയെന്ന് ഷാഫി പറമ്പില്‍; മൊയിലാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് തുറന്നു


Advertisement

മൂടാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വടകര.എം.പി ഷാഫി പറമ്പില്‍. മൂടാടിയില്‍ മൊയിലാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയിലാട്ട് ദാമോദരന്‍ നായരുടെ ഫോട്ടോ അഡ്വക്കേറ്റ്. കെ. പ്രവീണ്‍കുമാര്‍ അനാച്ഛാദനം ചെയ്തു.

Advertisement

എടക്കുടി കല്യാണിയമ്മയുടെ സ്മരണാര്‍ത്ഥം കുടുംബം സമര്‍പ്പിച്ച വീല്‍ ചെയര്‍ എടക്കുടി സുരേഷ് ബാബുവില്‍ നിന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങി. ചികിത്സാസഹായ വിതരണം വൈദ്യമഠം കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി മുകുന്ദന്‍ ചന്ദ്രകാന്തം ഏറ്റുവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനയില്‍ നാരായണന്‍ മാസ്റ്ററെയും ഭാരത് യാത്രി പി.വി. വേണുഗോപാലിനെയും ചടങ്ങില്‍ ആദരിച്ചു.

Advertisement

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കെ.പി.സി.സി മെമ്പര്‍മാരായ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, മഠത്തില്‍ നാണു മാസ്റ്റര്‍ ഡി.സി.സി സെക്രട്ടറിമാരായ വി.പി.ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, ബ്ലോക്ക് പ്രസിഡണ്ട് കെ.ടി.വിനോദന്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ഇ.ടി. പത്മനാഭന്‍, മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന്‍ കിഴക്കയില്‍, വാര്‍ഡ് മെമ്പര്‍മാരായ പപ്പന്‍ മൂടാടി അഡ്വക്കറ്റ് ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി കെ.ടി. മോഹന്‍ദാസ് മാസ്റ്റര്‍ സ്വാഗതവും ഖജാന്‍ജി എടക്കുടി സുരേഷ് ബാബു മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.