ചക്കിട്ടപ്പാറയില്‍ മൊബൈല്‍ ടവറിന് തീപിടിച്ചു



പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൂവപ്പൊയിലെ മുതുക്കല്‍ ഖാലിദിന്റെ പറമ്പിലെ മൊബൈല്‍ ടവറിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

എയര്‍ടെല്‍, വൊഡാഫോണ്‍ – ഐഡിയ എന്നീ കമ്പനികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടവര്‍സൈറ്റിലാണ് തീപിടിച്ചത്. ഇടിമിന്നലില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.

പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷസേനയെത്തി തീയണച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) കെ.പി വിജയന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന വെള്ളവും ഫോമും പമ്പ് ചെയ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.


[bot1]