തിരുവങ്ങൂരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണും പേഴ്‌സും നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണും പേഴ്‌സും നഷ്ടപ്പെട്ടതായി പരാതി. ഏപ്രില്‍ 12 ന് ബൈക്കില്‍ കാറിടിച്ച് മരിച്ച മുക്കം മണാശ്ശേരി മഠത്തില്‍ തൊടിക അനിരുദ്ധാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അനിരുദ്ധിനെ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീടാണ് അനിരുദ്ധിന്റെ പേഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ട വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അനിരുദ്ധിന്റെ പിതാവ് അശോകന്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

വടകര അഹല്യ ഐ ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടിച്ചിരന്നു.