പന്തലായനി പ്രദേശത്തെ യാത്രാദുരിതം; അണ്ടര്‍പാസ്സ് നിര്‍മ്മിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ട് എം.പി ഷാഫി പറമ്പില്‍
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിര്‍മ്മാണം സംബന്ധിച്ച് പന്തലായനി പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് കളക്ടറോട് ആവശ്യപ്പെട്ട് എം.പി ഷാഫി പറമ്പില്‍.
നന്തി-ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പന്തലായനി വിയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും യോഗിക്കുന്ന വിയ്യൂര്‍-പന്തലായനി-കൊയിലാണ്ടി റോഡ് പെരുവട്ടൂര്‍-പന്തലായനി-കൊയിലാണ്ടി റോഡ് കാട്ടുവയല്‍-ഗേള്‍സ് സ്‌കൂള്‍ റോഡ് തുടങ്ങി നിരവധി റോഡുകള്‍ യാത്രായോഗ്യമല്ലാതാകുമെന്നും ഇതിന് പരിഹാരമെന്നോണം മേല്‍പ്പറഞ്ഞ റോഡുകള്‍ക്ക് പൊതുവായി ബൈപ്പാസ്സിന് കുറുകെ ഒരു അണ്ടര്‍പ്പാസ് നിര്‍മ്മിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്.